Uncategorized
ചികിത്സയ്ക്ക് പണമാവശ്യപ്പെട്ടിട്ട് നൽകിയില്ല; കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ
തൃശ്ശൂർ: കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ. ചികിത്സയ്ക്ക് പണം നിഷേധിച്ചെന്നാണ് മാടായിക്കോണം സ്വദേശിയായ നെടുപുറത്ത് ഗോപിനാഥന്റെ പരാതി. ബാങ്കിൽ 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്. പത്ത് ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വേണ്ടത്. എന്നാൽ ബാങ്ക് 3 തവണയായി നൽകിയത് ഒന്നരലക്ഷം മാത്രമെന്ന് ഗോപിനാഥന്റെ ഭാര്യ പ്രഭ വ്യക്തമാക്കി. 2015 ൽ ഉണ്ടായ അപകടത്തിൽ ഗോപിനാഥന്റെ തുടയെല്ല് പൊട്ടിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തുടയിൽ പഴുപ്പ് കയറി ഗുരുതരമായി. ശസ്ത്രക്രിയക്ക് പണമാവശ്യപ്പെട്ടിട്ടും ബാങ്ക് നൽകിയില്ലെന്ന് ഗോപിനാഥിന്റെ ഭാര്യ പ്രഭ പറഞ്ഞു.