Uncategorized

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്ന് കോടതി

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിർദേശിച്ച് മദ്രാസ് ഹൈക്കോടതി. 3 മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. കേസിലെ എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ബി. സ്നേഹപ്രിയ, എസ്‌.ബ്രിന്ദ, അയമൻ ജമാൽ എന്നിവരാണ് സംഘത്തിലെ വനിത ഐപിഎസ് ഉദ്യോ​ഗസ്ഥർ. എഫ്ഐആറിലെ ലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവും എന്ന് കോടതി വിമർശിച്ചു. ചെന്നൈ കമ്മീഷണറെയും സർവകലാശാലയെയും മദ്രാസ് ഹൈക്കോടിതി വിമർശിച്ചു. ഒരു പ്രതി മാത്രമെന്ന കമ്മീഷണരുടെ പ്രസ്താവന മുൻവിധി സൃഷ്ടിക്കുമെന്നും കമ്മീഷണറുടെ വാർത്താസമ്മേളനം ചട്ടപ്രകാരമോ എന്ന് സർക്കാർ പരിശോധിച്ച് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. രണ്ടാം വർഷ വിദ്യാർത്ഥിനിയുടെ പഠനച്ചെലവ് സർവകലാശാല ഏറ്റെടുക്കണം. ഹോസ്റ്റൽ ഫീസ് അടക്കം മുഴുവൻ ചെലവും വഹിക്കണം. സർവകലാശാല ഐസിസി ഉടച്ചുവാർക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button