Uncategorized

കണ്ണൂരിൽ വ്യാപക ഭൂമി ; 500 ഏക്കറിലധികം കയ്യേറിയതിന് പിന്നിൽ വൻ സംഘമെന്ന് നാട്ടുകാർ

കണ്ണൂർ: കണ്ണൂർ ചുഴലിയിൽ വ്യാപകഭൂമി കയ്യേറ്റമെന്ന് പരാതി. എടക്കളം മേഖലയിൽ 500 ഏക്കറിലധികം ഭൂമി കയ്യേറിയെന്നാണ് പരാതി. റവന്യൂ ഭൂമിയിലും കയ്യേറ്റം നടന്നതായാണ് വിവരം. ദേവസ്വം ഭൂമിയും കയ്യേറിയിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് കയ്യേറ്റങ്ങൾ നടന്നതായാണ് വിവരം.അഞ്ച് ഏക്കറിന്റെ പട്ടയം ഉപയോഗിച്ച് പലയിടത്തായി 50 ഏക്കർ വരെ കയ്യേറ്റം നടത്തിയിട്ടുണ്ട്. മിച്ചഭൂമി അനുവദിച്ച് കിട്ടിയ കുടുംബങ്ങളുടെ ഭൂമിയും കയ്യേറിയതിൽപ്പെടും. ഭൂമി കയ്യേറ്റത്തിന് പിന്നിൽ വൻ സംഘമെന്നാണ് നാട്ടുകാരുടെ ആരോപണം. ഡിജിറ്റൽ സർവ്വേ പൂർത്തിയാകും മുൻപ് സമഗ്ര അന്വേഷണം വേണമെന്നും റവന്യൂ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button