Uncategorized

വീണ്ടും എംആർഐ സ്കാനിങ് അടക്കം 8 ടെസ്റ്റുകൾ; ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സ വൈകുന്നു

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയിൽ തീരുമാനം വൈകുന്നു. ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങി പ്രദേശത്തെ രാഷ്ട്രീയനേതാക്കൾ. കുഞ്ഞിന് വീണ്ടും എംആർഐ സ്കാനിംഗ് ഉൾപ്പടെ ഉള്ള പരിശോധന നടത്തും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.

വായിലെ ശ്രവം തലച്ചോറിലേക്ക് പോകാൻ സാധ്യത ഉള്ളതിനാൽ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നുമാണ് ഡോക്ടർ മാർ നൽകിയ നിർദേശം. കുഞ്ഞിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസേന വീണ്ടും വീണ്ടും ആശുപത്രിയിൽ പോകുകയാണ് കുടുംബം. അപ്പോഴും കാരണക്കാരായവർക്കെതിരെ നടപടി ഇല്ലെന്ന് കുടുംബം ആവർത്തിക്കുന്നു.

കുഞ്ഞിന് വീണ്ടും കുറുകലുണ്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണെന്നും തങ്ങള്‍ ഇതുമായി പൊരുത്തപ്പെടണമെന്നുമാണ് അധികൃതര്‍ പറയുന്നതെന്നും കുഞ്ഞിന്‍റെ പിതാവ് അനീഷ് മുഹമ്മദ്‌ പറഞ്ഞു. കുഞ്ഞിനെ ഏതുനിമിഷം വേണമെങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി നിൽക്കണമെന്നും അതിനായി എല്ലാം മാറ്റിവെക്കണമെന്നും അധികൃതര്‍ പറയുന്നത്. അതിന് തങ്ങള്‍ തയ്യാറാകുമ്പോഴും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലെന്നും ലാബുകള്‍ അടക്കം പൂട്ടിയിട്ടില്ലെന്നും അനീഷ് ആരോപിച്ചു.

കുഞ്ഞിന് നിലവിൽ നൽകുന്ന ചികിത്സകൾ സൗജന്യമായി നൽകണമെന്ന് സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം തുടർ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് അനീഷ് പറഞ്ഞു.കഴിഞ്ഞ ദിവസം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. എംആര്‍ഐ ഉൾപ്പടെ ഇതുവരെ നടത്തിയ ഏട്ടോളം ടെസ്റ്റുകൾ വീണ്ടും നടത്തണം. എന്നാൽ, ഇതൊന്നും ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശപ്രകാരം ഉള്ളതല്ല. തുടർ ചികിത്സ സംബന്ധിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശം ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് അധികൃതരുടെ അവഗണനയ്ക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ് പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button