Uncategorized

മൻമോഹൻ സിങിന് നിഗംബോധ് ഘട്ടിൽ അന്ത്യവിശ്രമം; സ്മാരകത്തിന് സ്ഥലം വേണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം ഒരുക്കി കേന്ദ്രസർക്കാർ. പൂർണ്ണ ഔദ്യോഗിക ബഹുമതികളുടെ രാവിലെ 11:45നാകും സംസ്കാര ചടങ്ങുകൾ. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.

ദീർഘദർശിയായ ഭരണാധികാരിക്ക് രാജ്യം വിട ചൊല്ലുകയാണ്. ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ ഒമ്പതര വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം. 11.45 മണിക്ക് നിഗം ബോധ്ഘട്ടില്‍ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഡോ മൻമോഹൻസിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിയും പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും സമീപിച്ചിരുന്നു. കോൺഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടിൽ സംസ്കാര ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ വീട്ടിലെത്തി ഡോക്ടർ മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button