Uncategorized

പുലർച്ചെ പൂനൂരിലേക്ക് പോകുന്ന വാൻ, നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്കേറ്റു

കോഴിക്കോട്: നരിക്കുനിയിൽ പുലർച്ചെ ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാന്‍ ഇടിച്ചുകയറി അപകടം. നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നരിക്കുനിയില്‍ നിന്നും പൂനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച 57 കെഎല്‍ ക്യു 6730 മഹീന്ദ്ര മാക്‌സിമോ വാനാണ് അപകടത്തില്‍ പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ഹോട്ടലിന്റെ മുന്‍വശം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകടകാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ തുറക്കുന്നതിന് മുമ്പ് അപകടം നടന്നത്. അതുകൊണ്ട് കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button