Uncategorized
സ്ത്രീകൾക്ക് പേടിവേണ്ട; ‘കാതോർത്ത്” ഒപ്പമുണ്ട്
കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തിൽ പിടിമുറുക്കി വനിത ശിശുവികസന വകുപ്പ്. സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്തു നിന്നുതന്നെ ഓൺലൈനായി കൗൺസലിങ്, നിയമ സഹായം, പൊലീസ് സഹായം എന്നിവ യഥാസമയം ഉറപ്പാക്കുന്ന ‘കാതോർ ത്ത്’ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. 2021 ഫെബ്രുവരി അവസാനത്തോടെയാണ് പദ്ധതി ആരംഭിച്ചതെങ്കിലും ഭൂരിഭാഗം സ്ത്രീകൾക്കും ഇത്തരം സംവിധാനങ്ങ ളെ കുറിച്ച് അറിവില്ല. ഓൺലൈൻ രജി സ്റ്റർ ചെയ്യുന്നതിലൂടെ സ്ത്രീകൾക്ക് പണച്ചെലവും യാത്രാക്ലേശവും സമയന ഷ്ടവും ഒഴിവാക്കാം. പ്രശ്‌ന പരിഹാര ത്തിനായി പലവട്ടം സർക്കാർ സ്ഥാപന ങ്ങളിൽ കയറിയിറങ്ങേണ്ടി വരില്ല. അടി യന്തര പ്രശ്‌ന പരിഹാരവും ഈ പദ്ധതി യിലൂടെ സാധ്യമാക്കാം.