Uncategorized
‘എംടി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല, പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാകാത്തത്’: നടി സുപർണ ആനന്ദ്
കോഴിക്കോട്: എം ടി. ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ്. ചെറിയ കാലം മാത്രമേ എംടിക്കൊപ്പം പ്രവർത്തിക്കാനായുള്ളൂ എങ്കിലും പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ ആനന്ദ് പറഞ്ഞു. വൈശാലി, ഉത്തരം തുടങ്ങിയ എം ടിയുടെ സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ മലയാളിക്ക് സുപരിചിതയാണ് സുപർണ്ണ. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സുപർണ പറഞ്ഞു.