Uncategorized
കണ്ണൂരിൽ റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; തീയിട്ടത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്
കണ്ണൂർ പയ്യാമ്പലത്ത് റിസോർട്ടിന് ജീവനക്കാരൻ തീയിട്ടത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്. റിസോർട്ടിന് തീയിട്ടതിന് പിന്നാലെ പാലക്കാട് സ്വദേശി പ്രേമൻ ആത്മഹത്യ ചെയ്തിരുന്നു. ഉടമയുമായി ഉണ്ടായ പ്രശ്നത്തെ തുടർന്നാണ് പ്രേമനെ റിസോർട്ടിൽ നിന്ന് പിരിച്ചുവിട്ടതെന്നാണ് വിവരം. കണ്ണൂർ ടൗൺ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.