Uncategorized

ക്രിസ്മസ് ലഹരിയിൽ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വർണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു.ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിനും ഇതോടെ തുടക്കമായി.

ബത്ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാർത്ഥനകൾ നടന്നു. വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button