Uncategorized

ഈ കുഞ്ഞുപൊതിയുടെ വരവും കാത്ത് ഏതോ കുഞ്ഞു കൈകൾ കാത്തിരിപ്പുണ്ട്, ഇത് ആ കൈകളിൽ എത്തിക്കണം! ശ്രദ്ധ നേടി കുറിപ്പ്

കോട്ടയം: ബൈക്കിൽ നിന്ന് തെറിച്ചുവീണ സമ്മാനപ്പൊതിയുടെ ഉടമയെ തേടി സോഷ്യൽ മീഡിയയിൽ കുറിപ്പ്. കുഞ്ഞുടുപ്പും തൊപ്പിയും ബലൂണുകളും അടങ്ങിയ കവറിന്‍റെ ഉടമയെ തേടി പ്രമോദ് തുണ്ടിയിൽ എന്നയാളാണ് ഫേസ് ബുക്കിൽ കുറിപ്പിട്ടത്. ഏതോ ഒരു വീട്ടിൽ കുഞ്ഞു സമ്മാന പൊതിക്കായി കണ്ണുംനട്ട് ഒരു കുരുന്ന് കാത്തിരിക്കുന്നുണ്ടെന്നും പോസ്റ്റ് ഷെയർ ചെയ്ത് ആളെ കണ്ടെത്താൻ സഹായിക്കണമെന്നും യുവാവ് അഭ്യർത്ഥിച്ചു. ചങ്ങനാശ്ശേരി മതുമൂലയിൽ വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്‍റെ മുൻവശത്തു വച്ചാണ് കവർ ടൂവീലറിൽ നിന്ന് തെറിച്ചുവീണതെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

“ഏതോ ഒരു അച്ഛൻ തന്‍റെ കുഞ്ഞു മകന് ക്രിസ്മസ് സമ്മാനവുമായി പോകുന്ന വഴി അല്പം മുമ്പ് ചങ്ങനാശ്ശേരി (മതുമൂല) വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുൻവശത്തു വച്ച് ടൂവീലറിൽ നിന്ന് താഴേക്ക് തെറിച്ചുവീണതാണ് ഈ കുഞ്ഞുടുപ്പും തൊപ്പിയും ബലൂണുകളും. ടൂവീലറിൽ നിന്നും ഒരു കവർ തെറിച്ച് വീഴുന്നത് കണ്ട് ഞാൻ വണ്ടി നിർത്തി ഇറങ്ങിച്ചെന്ന് ഈ കവർ കയ്യിൽ എടുത്തപ്പോഴേക്കും ആ ടൂവീലർ എന്റെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു. കുറേ ദൂരം വണ്ടിയോടിച്ചു മുന്നോട്ടു പോയെങ്കിലും ആളെ കണ്ടെത്താനായില്ല. ഏതോ ഒരു വീട്ടിൽ ഈ കുഞ്ഞു സമ്മാന പൊതിക്കായി കണ്ണുംനട്ട് ഒരു കുരുന്ന് കാത്തിരിക്കുന്നുണ്ട്. ദയവായി പറ്റുന്നവർ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യണം. പ്ലീസ്, ഫോണ്‍ നമ്പർ- 8075944812”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button