Uncategorized

കുതിപ്പിനൊടുവിൽ കിതച്ച് സ്വർണവില; വിപണിയിലേക്ക് ഉറ്റുനോക്കി സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷം ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. 480 രൂപയാണ് ഒറ്റ ദിവസംകൊണ്ട് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്.

കഴിഞ്ഞ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ 880 രൂപ കുറഞ്ഞിരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച സ്വർണവില കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപയാണ് ഉയർന്നത്. വിപണി വില 7100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപയാണ് ഉയർന്നത്. വിപണിവില 5865 രൂപയാണ്. വെള്ളിയുടെ വിലയും ശനിയാഴ്ച ഉയർന്നിരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button