Uncategorized

കഴിഞ്ഞിട്ടില്ല! നടുറോഡിൽ പെൺകുട്ടി ചെരുപ്പൂരി അടിച്ച ജയിലർക്ക് സർക്കാർ വക ഇരട്ട പ്രഹരം; സസ്പെൻഷൻ, കേസ്

ചെന്നൈ: തമിഴ്നാട്ടിൽ നടുറോഡിൽ പെൺകുട്ടിയുടെ വക ചെരുപ്പൂരി തല്ല് കിട്ടിയ ജയിലർക്ക് സർക്കാരിന്‍റെ വകയും പ്രഹരം. തടവുകാരനെ കാണാനെത്തിയപ്പോൾ ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനാണ് ജയിലർക്ക് പെൺകുട്ടിയുടെ വക തല്ല് കിട്ടിയത്. വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ സംഭവവും വലിയ തോതിൽ ചർച്ചയായി. ഇതിന് പിന്നാലെ തല്ല് കിട്ടിയ ജയിലർ ബാലഗുരുസ്വാമിക്കെതിരെ സർക്കാരും നടപടി എടുത്തിരിക്കുകയാണ്. ജയിലിലെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതിനൊപ്പം തന്നെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

മധുര സെൻട്രൽ ജയിലിലെ അസിസ്റ്റന്‍റ് ജയിലർ ബാലഗുരുസ്വാമിയാണ് വിവാദത്തിലായത്. ജയിലിലെ തടവുകാരന്റെ ചെറുമകളായ പെൺകുട്ടിയോടാണ് ബാലഗുരുസ്വാമി മോശമായി പെരുമാറിയത്. തന്നോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടെന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്. ജയിലിലെത്തിയപ്പോഴാണ് ബാലഗുരുസ്വാമി ഇപ്രകാരം ആവശ്യപ്പെട്ടത്. ജയിലിൽ നിന്ന് മടങ്ങിയ പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയും ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയുമായിരുന്നു. തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button