പ്രകാശത്തിനും ഇരുട്ടിനുമിടയിൽ സന്തുലിതാവസ്ഥ മാറുന്ന ചാന്ദ്രചക്രത്തിലെ വഴിത്തിരിവ്, ‘അർധമൂൺ’ ആഘോഷമാക്കി ഗുഗിളും
ഈ വർഷത്തെ അവസാനത്തെ അർധ മൂണിന്റെ വരവ് ആഘോഷമാക്കി ഗൂഗിൾ. ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ഡിസംബറിലെ ചാന്ദ്ര ചക്രത്തിൻ്റെ അവസാന പാദത്തെ അല്ലെങ്കിൽ അർധ ചന്ദ്രനെ അടയാളപ്പെടുത്തുന്നതാണ്. പ്രകാശത്തിനും ഇരുട്ടിനുമിടയിൽ സന്തുലിതാവസ്ഥ മാറുന്ന ചാന്ദ്ര ചക്രത്തിലെ ഒരു വഴിത്തിരിവാണ് അർധ ചന്ദ്രൻ. അമാവാസിയിൽ നിന്ന് പൂർണ്ണ ചന്ദ്രനിലേക്കുള്ള പരിവർത്തനത്തിൻ്റെ മധ്യഭാഗത്താണ് അർധ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നത്. രസകരമായ ഒരു ഗെയിമിലൂടെയാണ് ഈ ആശയം ഗൂഗിൾ നമുക്ക് പരിചയപ്പെടുത്തുന്നത്. ചാന്ദ്ര ചക്രത്തെക്കുറിച്ചുള്ള അറിവ് പരിശോധിക്കാനുള്ള ഗെയിമാണിത്.
ആകാശ കാർഡ് ഗെയിം’ എന്നാണ് ഗെയിമിന്റെ പേര്. ചാന്ദ്ര – തീം ചലഞ്ചിൻ്റെ ഭാഗമായി കളിക്കാർക്ക് ആവേശകരമായ ഒമ്പത് ബോർഡുകളിലൂടെ കളിക്കാനുള്ള അവസരം ലഭിക്കുന്നു. ഓരോന്നിനും അതിൻ്റേതായ സവിശേഷതകളുണ്ട്. ചന്ദ്രൻ്റെ വിവിധ ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന കാർഡുകൾ ഗൂഗിൾ നിങ്ങൾക്ക് നൽകും (അമാവാസി, പൂർണ്ണ ചന്ദ്രൻ, ചന്ദ്രക്കല മുതലായവ). ചാന്ദ്ര ചക്രം അനുസരിച്ച് ശരിയായ ക്രമത്തിൽ ഇവ ബന്ധിപ്പിക്കണം.
ചാന്ദ്ര പ്രേമികൾക്കായി ഗൂഗിൾ ഒരു പ്രത്യേക ട്രീറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. കളിക്കാർ ഗെയിമിൽ മുന്നേറുമ്പോൾ അൺലോക്ക് ചെയ്യാൻ കഴിയുന്ന നാല് പുതിയ വൈൽഡ് കാർഡുകളാണിവ. ഈ വൈൽഡ്കാർഡുകൾ കളിക്കാരെ അവരുടെ യാത്രയിൽ സഹായിക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങളായി പ്രവർത്തിക്കും.