*വനനിയമ ഭേദഗതി കരട് ബിൽ മൗലിക അവകാശങ്ങൾ ഹനിക്കുന്നത് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല*
കേളകം: കേരള സർക്കാർ പുതിയതായി കൊണ്ട് വന നിയമ ഭേദഗതി വിജ്ഞാപനം മൗലിക അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള നിയമമാണ്. ജനാധിപത്യത്തെ കൊല ചെയ്ത് വനാധിപത്യം നടപ്പിലാക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് മേഖല പ്രസിഡൻ്റ് വിമൽ കൊച്ചുപുരയ്കൽ ആവശ്യപ്പെട്ടു. ബില്ലിലെ പുതിയ വ്യവസ്ഥകൾ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന ആദിവാസി ജനവിഭാഗങ്ങളെയും മലയോര കർഷകരെയും ദോഷകരമായി ബാധിക്കുന്ന വിഷയമാണ് മേഖല സമിതി പറഞ്ഞു. ഫോറസ്റ്റ് ഓഫീസർമാർക്കും കൂടുതൽ അധികാരങ്ങൾ നൽകുന്നത് വനാധിപത്യത്തിന് കാരണമാകും. വന്യജീവി ആക്രമണം മൂലം കഷ്ടത അനുഭവിക്കുന്ന മലയോര കർഷകർക്ക് ഈ ബിൽ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. ഈ ബില്ലുമായി സർക്കാർ മുന്നോട്ട് പോകാൻ തയ്യാറാവുകയാണെങ്കിൽ കടുത്ത രീതിയിലുള്ള സമരവുമായി മലയോര മേഖലകളിൽ കേരള കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ യുവജനങ്ങൾ നേതൃത്വം നൽകുമെന്ന് മേഖല സമിതി പറഞ്ഞു. ഫെറോന വികാരി ഫാ. പോൾ കൂട്ടാല കരട് വിജ്ഞാപനത്തിൻ്റെ മാതൃക കത്തിച്ച് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ, വൈസ് പ്രസിഡന്റ് മരിയ വലിയ വീട്ടിൽ , സെക്രട്ടറി റോസ് മരിയ മണവാളൻ , ജോ. സെക്രട്ടറി ജോൺസൺ , ട്രഷറർ അലക്സ , അക്സ തൊക്കോലിക്കൽ , ബിബിൻ പുത്തൻപറമ്പിൽ , ഷാലറ്റ് ഒറ്റപ്ലാക്കൽ , സി. സൂര്യ SKD , ഷാലറ്റ് കാരയ്ക്കാട്ട് , അനന്യ കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.