Uncategorized
കോളയാട് അറയങ്ങാട് സ്നേഹഭവനിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ഇരിട്ടി: വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ കോളയാട് അറയങ്ങാട് സ്നേഹഭവനിൽ ‘പാൽനിലാവ്’ എന്ന പേരിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.എം. എസ്.ലിജോ സ്വാഗതം പറഞ്ഞ ചടങ്ങ് സിനിമാ സീരിയൽ നാടക സംവിധായകൻ ശ്രീവേഷ്കർ കല്ലുവയൽ ഉദ്ഘാടനം ചെയ്തു. ബ്രദർ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ചെയർമാൻ പ്രദീപ് കുമാർ കക്കറയിൽ , സാമൂഹ്യ പ്രവർത്തകൻ എ.കെ. ഹസ്സൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.എം. അനൂപ് നന്ദിയും പറഞ്ഞു. തുടർന്ന് വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ഗായക സംഘത്തിൻ്റെ സംഗീത വിരുന്നും സ്നേഹഭവനിലെ അന്തേവാസികളുടെ കലാപരിപാടികളും അരങ്ങേറി. സി.എസ്. ദിനേഷ് , എം.എൻ.വത്സൻ, സന്തോഷ് മാവില, ആർ.വി. സുബേഷ് എന്നിവർ നേതൃത്വം നൽകി.