Uncategorized
തഹസീല്‍ദാരുടെ കാറിനടിയില്‍പ്പെട്ട് യുവാവ്; കുടുങ്ങിയത് അറിയാതെ 30 കിലോമീറ്റർ പാഞ്ഞു; ദാരുണാന്ത്യം
തഹസീല്‍ദാരുടെ കാറിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഏകദേശം മുപ്പത് കിലോമീറ്റർ വലിച്ചിഴച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം നടന്നത്. 35 വയസുള്ള നരേന്ദ്ര കുമാർ ഹല്‍ദാർ എന്നയാളാണ് മരിച്ചത്. ലഖ്‌നൗവില്‍ നിന്ന് 127 കിലോമീറ്റർ അകലെയുള്ള ബഹ്‌റൈച്ചിലാണ് സംഭവം. പയാഗ്പൂർ സ്വദേശിയായ നരേന്ദ്ര കുമാർ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ നൻപാറ-ബഹ്‌റൈച്ച് റോഡില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.