Uncategorized
മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണു, ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

മൊഹാലിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ഹിമാചൽ സ്വദേശി ദൃഷ്ടി വർമ്മയാണ് മരിച്ചത്. അപകടത്തിൽ കെട്ടിട ഉടമകൾക്ക് എതിരെ പൊലീസ് കേസ് എടുത്തു. പർവീന്ദർ സിംഗ്, ഗഗൻദീപ് സിംഗ് എന്നിവർക്കെതിരെ ആണ് കേസ് എടുത്തത്.