Uncategorized
ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന്
ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും .ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും രാവിലെ 7 മണിയോടെയാണ് തങ്കയങ്കി ഘോഷയാത്ര പുറപ്പെടുക .തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ രാമവർമ്മ അയ്യപ്പന് സമർപ്പിച്ച തങ്കയങ്കി ആറന്മുള മർത്ഥസാരഥി ക്ഷേത്രത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് പുറപ്പെടുന്ന ഘോഷയാത്ര 25 ന് വൈകീട്ട് പമ്പയിൽ എത്തിച്ചേരും.മണ്ഡലപൂജയ്ക്ക് ദീപാരാധന സമയത്ത് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും.രാവിലെ ഏഴ് വരെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തങ്കയങ്കി ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും.