Uncategorized

ചരിത്രമായി കാനറാ ബാങ്ക് പേരാവൂർ മാരത്തൺ

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ആറാമത് കാനറ ബാങ്ക് പേരാവൂർ മാരത്തൺ ചരിത്രമായി മാറി. പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള മാരത്തൺ ഇക്കുറി 5300 -ലധികം പേരെ പങ്കെടുപ്പിച്ച് ഉത്തരകേരളത്തിൽ ഒന്നാമതായി.

10.5 കിലോമീറ്റർ ഓപ്പൺ കാറ്റഗറിയിൽ എം.മനു പാലക്കാട് ഒന്നാം സ്ഥാനം നേടി. അർ.എസ്.മനോജ് , മുഹമ്മദ് സബീൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ സപ്ന പട്ടേൽ , അഞ്ജു മുരുകൻ , ജി.സിൻസി എന്നിവർ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.

18 വയസിനു താഴെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ ബിട്ടൊ ജോസഫ് , എസ്.പ്രണവ് , മോഹിത് കുമാർ പട്ടേൽ എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ രേവതി രാജൻ , എ.അനുശ്രേയ , നിവ്യമോൾ തോമസ് എന്നിവരും ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തി.

മുതിർന്ന പൗരന്മാർക്കുള്ള പുരുഷ വിഭാഗത്തിൽ കെ.പ്രഭാകർ , സാബു പോൾ , സജി അഗസ്റ്റിൻ എന്നിവരും വനിതാ വിഭാഗത്തിൽ ടി.വി.തമ്പായി , ലവ്‌ലി ജോൺസൺ , എൻ.സി.നിർമല എന്നിവരും ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിലെത്തി.

മാരത്തണിന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ 5.55ന് നടന്ന സൈക്കിൾ റേസ് ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി ഫ്‌ളാഗ് ഓഫ് ചെയ്തു. ആറുമണിക്ക് പത്തര കിലോമീറ്റർ മാരത്തൺ പി.എസ്.എഫ് പ്രസിഡന്റ്സ്റ്റാൻലി ജോർജ് അധ്യക്ഷനാവുകയും
ഒളിമ്പ്യൻ അഞ്ജുബോബി ജോർജ് , സണ്ണി ജോസഫ് എം.എൽ.എ ,തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ, കാനറ ബാങ്ക് ഡി.ജി.എം ലതാ .പി. കുറുപ്പ് എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.

7.40ന് വീൽ ചെയർ റേസ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലനും7.45ന് റോളർ സ്‌കേറ്റിങ്ങും ഫാമിലി ഫൺ റണ്ണൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരനും ഫ്‌ളാഗ് ഓഫ് ചെയ്തു. പി.എസ്.എഫ് സെക്രട്ടറി എം.സി.കുട്ടിച്ചൻ അധ്യക്ഷനായി.

കാനറാ ബാങ്ക് റീജിയണൽ ഒഫീസ് ഡി.എം. പി.കെ.അനിൽകുമാർ , ഡി.എം. കുമാർ നായ്ക് , ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അസി.ജനറൽ മാനേജർ മനോജ് , റേസ് ഡയറക്ടർ അജിത്ത് മാർക്കോസ് , പി.എസ്.എഫ് പ്രതിനിധികളായ ഡെന്നി ജോസഫ് ,പ്രദീപൻ പുത്തലത്ത് , എബി ജോൺ , അബ്രഹാം തോമസ് , അനൂപ് നാരായണൻ എന്നിവർ സംസാരിച്ചു. ആറു വിഭാഗങ്ങളിലായി 60 പേർക്ക് 1,18,000 രൂപ ക്യാഷ്‌പ്രൈസ് നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button