Uncategorized
കര്‍ഷകര്‍ വില്‍ക്കുന്ന കുരുമുളകിനും ഉണക്കമുന്തിരിക്കും ജിഎസ്ടി ഒഴിവാക്കി
ന്യൂഡല്‍ഹി: കര്‍ഷകര്‍ വില്‍ക്കുന്ന കുരുമുളകിനും ഉണക്കമുന്തിരിക്കും ജിഎസ്ടി ഒഴിവാക്കി. ജീന്‍ തെറാപ്പിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഈടാക്കില്ല. കശുവണ്ടി കര്‍ഷകര്‍ നേരിട്ട് ചെറുകിട വില്‍പ്പന നടത്തിയാല്‍ ജിഎസ്ടി ഉണ്ടാകില്ല. രാജസ്ഥാനിലെ ജയ്‌സാല്‍മെറില്‍ ചേര്‍ന്ന ജിസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
യൂസഡ് കാറുകള്‍ക്ക് ജിഎസ്ടി വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. 12 മുതല്‍ 18 ശതമാനം വരെ ജിഎസ്ടി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വിമാന ഇന്ധനം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.