Uncategorized

അവധിക്കാല യാത്രാ ദുരിതം പരിഗണിച്ചു, കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ദില്ലി : ക്രിസ്മസ് കാലത്തെ യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍. പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഇക്കാര്യം അറിയിച്ചു. യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു.

കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ്

കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ചെറിയ നാടാണ് പുതുതായി അനുവദിച്ചിരിക്കുന്ന സ്റ്റേഷന്‍. ഉത്സവ സീസണിലാണ് പുതിയ സ്റ്റേഷന്‍ അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മെമുവിന്റെ സര്‍വ്വീസ് നേരത്തെ 6 മാസത്തേക്ക് നീട്ടിയപ്പോള്‍ തന്നെ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. പാലരുവി എക്സ്പ്രസ്, വേണാട് എകസ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മെമുവിന്റെ കാലാവധി നീട്ടിക്കിട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button