Uncategorized
സെക്രട്ടറിയേറ്റിൽ പാമ്പ്, പിടികൂടാൻ കഴിഞ്ഞില്ല
തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പാമ്പ്. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജീവനക്കാർ പരിസരത്ത് പരിശോധിക്കുന്നു. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഇടവേള സമയത്ത് പുറത്തിറങ്ങുമ്പോഴാണ് പടിക്കെട്ടിൽ പാമ്പിനെ കണ്ടത്.
സഹകരണവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടിൽ നിന്നും താഴേക്കിറങ്ങി കാർഡ്ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥർ പറയുന്നു.