Uncategorized
കോഴിക്കോട് സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: സ്ലാബ് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. കോണ്‍ക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.