Uncategorized

സിഎൻജി ടാങ്കർ രാസവസ്തുക്കൾ നിറച്ച ട്രക്കിലിടിച്ചു, പിന്നാലെ വാതക ചോർച്ച, പൊട്ടിത്തെറി; ജയ്പൂരിൽ മരണം 14 ആയി

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സിഎൻജി ട്രക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ മരണം 14 ആയി. നിരവധി പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്ന് വെസ്റ്റ് ജയ്പൂർ ഡിസിപി അമിത് കുമാർ അറിയിച്ചു.

ജയ്പൂർ – അജ്മീർ ഹൈവേയിൽ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. എൽപിജി സിലിണ്ടർ കയറ്റിയ ടാങ്കറിൽ രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിച്ചാണ് വൻ അപകടം. പിന്നാലെ വാതക ചോർച്ചയും തീപിടിത്തവുമുണ്ടായി. സമീപത്തുണ്ടായിരുന്ന 30 വാഹനങ്ങൾ കത്തി നശിച്ചു. ഹൈവേയ്‌ക്ക് സമീപമുള്ള താമസ സ്ഥലങ്ങളെ തീ വിഴുങ്ങി. പ്രദേശത്താകെ പുക നിറഞ്ഞു. ഫയർഫോഴ്സ് ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്.

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അപകടം നടന്ന സ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതി വിലയിരുത്തി എല്ലാ പിന്തുണയും അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു. സംഭവത്തിൽ രാജസ്ഥാൻ പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button