Uncategorized

WWE താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

WWE സൂപ്പർസ്റ്റാർ റേ മിസ്റ്റീരിയോ ജൂനിയറിൻ്റെ അമ്മാവൻ പ്രശസ്ത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് . മിസ്റ്റീരിയോ സീനിയറിന്റെ കുടുംബമാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. മെക്‌സിക്കോയിലെ ലൂച്ച ലിബ്രെ രംഗത്ത് പ്രശസ്തി നേടി, വേൾഡ് റെസ്‌ലിംഗ് അസോസിയേഷൻ, ലൂച്ച ലിബ്രെ എഎഎ വേൾഡ് വൈഡ് തുടങ്ങിയ പ്രമുഖ സംഘടനകളുടെ ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ റേ മിസ്റ്റീരിയോ സീനിയർ നേടിയിട്ടുണ്ട്.1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായി മാറിയിരുന്നു. 1990-ലെ വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിൻ്റെ സ്റ്റാർകേഡ് പോലുള്ള ഇവൻ്റുകളിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലും അദ്ദേഹം തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചു. 2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്‌നേഹം കാരണം 2023-ലും ഇടിക്കൂട്ടില്‍ മത്സരിച്ചിരുന്നു റേ. വിടപറയും മുന്നേ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാൻ റേ മിസ്റ്റീരിയോ സീനിയറിന് സാധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button