Uncategorized
ആറാമത് പേരാവൂർ മാരത്തൺ; തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംമ്പ്ലാനിയും ഒളിമ്പ്യൻ അഞ്ചു ബോബി ജോർജും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു
പേരാവൂർ: ആറാമത് പേരാവൂർ മാരത്തൺ സംഘടിപ്പിച്ചു. പേരാവൂർ തൊണ്ടിയിൽ വെച്ച് നടന്ന ആറാമത് പേരാവൂർ മാരത്തൺ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംമ്പ്ലാനിയും ഒളിമ്പ്യൻ അഞ്ചു ബോബി ജോർജും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ, പേരാവൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ, ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കർ, കേണൽ കൃഷ്ണൻ നായർ, ലെഫ്റ്റനന്റ് കേണൽ എം അരുൺകുമാർ, കാനറ ബാങ്ക് വിജിഎം ലത വി കുറുപ്പ്, ബിഎംഎച്ച് ഹോസ്പിറ്റൽ എജിഎം മനോജ് ജി.എം തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻലി ജോർജ്, കുട്ടിയച്ചൻ, പ്രദീപൻ പുത്തളത്ത്, അജിത്ത് മാർക്കോസ്, ബെന്നി ജോസഫ്, നാസർ വലിയേടത്ത്, കെ അനു എന്നിവർ നേതൃത്വം നൽകി.