Uncategorized
കൊട്ടിയൂർ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ് ഈവ് സന്ദേശയാത്ര സംഘടിപ്പിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ വൈ എം സി എയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ് ഈവ് സന്ദേശ യാത്ര സംഘടിപ്പിച്ചു. ചുങ്കക്കുന്ന് നിന്നും ആരംഭിച്ച് വെങ്ങലോടി കൊട്ടിയൂർ ഇരട്ടത്തോട് വഴി തിരികെ വൈഎംസിഎ ഓഫിസിൽ എത്തിച്ചേരുകയും തുടർന്ന് മീറ്റിംഗും കേക്ക് മുറിക്കലും നടത്തി. കൊട്ടിയൂർ വൈ എം സി എ പ്രസിഡണ്ട് ജോൺ മഞ്ചുവള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ചുങ്കക്കുന്ന് എസ് എച്ച് കോൺവെന്റ് മദർ ജെസി പോൾ മുഖ്യസന്ദേശം നൽകി. വൈ എം സി എ സെക്രട്ടറി മാനുവൽ പള്ളിക്കമാലിൽ, ട്രഷറർ ബിജു പോൾ, പൂയ്ക്കുന്നേൽ വനിത ഫോറം പ്രസിഡണ്ട് തെയ്യാമ്മ കാട്ടുകുന്നേൽ, യൂണി-വൈ. പ്രസിഡണ്ട് റോഷൻ എന്നിവർ സംസാരിച്ചു.