Uncategorized

വയനാട് ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ; കരട് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ, ടൗൺഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ. കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾക്കുള്ളവർക്ക് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കുള്ളിൽ പരാതി നൽകാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും.

വീട് ഒലിച്ചു പോയവർ, പൂർണ്ണമായും തകർന്നവർ, ഭാഗികമായും വീട് തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക. മേപ്പാടി പഞ്ചായത്ത് 388 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിനായി സമർപ്പിച്ചിരുന്നത്. അതേ സമയം, വയനാട് പുനരധിവാസത്തിന് വീട് അടക്കം വാഗ്ദാനം ചെയ്തവരുമായി ജനുവരി ആദ്യവാരം മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ഒരാളും വിട്ട് പോകാതെ എല്ലാവരുമായും കൂടിക്കാഴ്ച നടത്തും. ഭൂമി ലഭ്യതയിൽ കോടതി വിധി വന്നാൽ മണിക്കൂറുകൾക്ക് അകം തുടര്‍ നടപടി ഉറപ്പാക്കാൻ സര്‍ക്കാര്‍ സജ്ജമാണ്. ഭൂമിയിൽ അവ്യക്തത തുടരുന്നത് കൊണ്ട് മാത്രമാണ് അത്തരം ചരച്ചകൾ ഇത് വരെ നടക്കാത്തതെന്നും റവന്യു മന്ത്രി വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button