സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ക്രിസ്മസ് ആഘോഷവും ആർദ്രദീപം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു
കേളകം: സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ക്രിസ്മസ് ആഘോഷവും ആർദ്രദീപം പദ്ധതിയുടെയും എസ്പിസി ത്രിദിന ക്യാമ്പിന്റെയും ഉദ്ഘാടനവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ വർഗീസ് കവണാട്ടേല്‍ അധ്യക്ഷനായ ചടങ്ങ് കേളകം എസ് ഐ രമേശൻ മാറാടി ഉദ്ഘാടനം ചെയ്തു. ഫാ. ജസ്റ്റിൻ പി കുര്യാക്കോസ് ക്രിസ്മസ് സന്ദേശം നൽകി. വാർഡ് മെമ്പർ സുനിത രാജു, പിടിഎ പ്രസിഡണ്ട് സജീവൻ എംപി, മദർ പിടിഎ പ്രസിഡണ്ട് അമ്പിളി സജി, സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പിസി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സിപിഒ അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ ക്യാമ്പിൽ മൈത്രി ഭവനം(വൃദ്ധസദനം) സന്ദർശിക്കൽ അശരണരായ വയോജനങ്ങൾ താമസിക്കുന്ന വീടുകൾ സന്ദർശിക്കൽ, അവർക്ക് ആവശ്യമായ സഹായം എത്തിക്കൽ, പരേഡ്, ട്രക്കിംഗ്, വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.