Uncategorized
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു
അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു. ഓരോ വീട്ടിലേക്കും ഓരോ തുണിസഞ്ചി സമ്മാനമായി നൽകികൊണ്ടാണ് ഹരിത വീട് പ്രഖ്യാപനം നടത്തിയത്. പ്രധാന അധ്യാപിക ലിസി പി എ സ്വാഗതം പറഞ്ഞ ചടങ്ങ് കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കൂറ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി ഹരിത വീട് പ്രഖ്യാപനവും തുണിസഞ്ചി വിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് അൻസാദ് അസീസ്, അധ്യാപകരായ ജിതിൻ ദേവസ്യ, ജിമ്മി മാത്യു, ഷാജി മാത്യു, എംപി ടിഎ പ്രസിഡണ്ട് സജീന എ എന്നിവർ സംസാരിച്ചു.