Uncategorized
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വൃദ്ധസദനം സന്ദർശിച്ച് ചുങ്കക്കുന്ന് ഗവ.യുപി സ്കൂൾ
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ. യുപി സ്കൂളും സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും അധ്യാപകരും പെരുമ്പുന്നയിലെ മൈത്രി ഭവൻ വൃദ്ധസദനം സന്ദർശിച്ചു. കേക്ക് മുറിച്ച്സന്തോഷം പങ്കുവെക്കുകയും കുട്ടികളുടെ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.കൂടാതെ കുട്ടികൾ സമാഹരിച്ച ഭക്ഷണസാമഗ്രികൾ കൈമാറി. പ്രധാനാധ്യാപകൻ ഇ ആർ വിജയൻ , എസ് എസ് എസ് എസ് കോർഡിനേറ്റർ, എൻ ജെ സജിഷ, സീനിയർ അധ്യാപകൻ ഷാവു കെ വി,അധ്യാപകരായ ഗ്രീഷ്മ ശശീന്ദ്രൻ, അനഘ ടി കെ, ദീപ മോൾ, നിതിൻ കെ വി, ക്രിസ്റ്റോ ജോസ്, ദിവ്യ, ബിൻസി മോൾ എന്നിവർ പങ്കെടുത്തു.