കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
കൊട്ടിയൂർ : സർക്കാർ പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വന നിയമഭേദഗതിക്കെതിരെ കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷന്റെ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി.1961 ലെ കേരള ഫോറസ്റ്റ് ആക്ട് അമെൻഡ്മെന്റ് ചെയ്ത് ജനങ്ങളെ ദ്രോഹിക്കാനുള്ള സർക്കാർ നീക്കത്തിൽ നിന്നും പിന്തിരിയുക.വന്യമൃഗ ശല്യം പരിഹരിക്കുക.കർഷകരുടെ വിളകൾക്ക് ന്യായമായ വില നൽകുക,വർദ്ധിപ്പിച്ച വൈദ്യുതി തുക പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നുപ്രതിഷേധം സംഘടിപ്പിച്ചത്.കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വിൽസൺ വടക്കയിൽ അധ്യക്ഷനായിരുന്നു.കിഫ ജില്ലാ സെക്രട്ടറി റോബിൻ മുഞ്ഞനാട്ട് ഉദ്ഘാടനം ചെയ്തു. കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജോണി കുമ്പളക്കുഴി.എം ബി കൃഷ്ണൻ നായർ,വിജയൻ പാലുകാച്ചി ,തോമസ് അറക്കൽ തങ്കച്ചൻ പുലയൻ പറമ്പിൽ,ജോണി മുരിങ്ങാശ്ശേരി,ജോർജ് കുമ്പളങ്ങൽ ജോസ് തെക്കേമല തുടങ്ങിയവർ സംസാരിച്ചു.