Uncategorized

ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിനുള്ള സ്‌റ്റേ പൂരപ്രേമികളുടെ വിജയം, ജനങ്ങളുടെ ആവശ്യം സുപ്രീംകോടതി മനസിലാക്കി

ശബരിമല: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ നൽകിയതിൽ സന്തോഷമുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു.ഇത് പൂരപ്രേമികളുടെ വിജയമാണ്.ജനങ്ങളുടെ ആവശ്യം സുപ്രീം കോടതി മനസിലാക്കി. പൂരപ്രേമികളായ ജനങ്ങളുടെ വികാരമാണ് കോടതി മനസിലാക്കിയത്.ഇത് ദേവസ്വങ്ങളുടെ മാത്രം പ്രശ്നമല്ല.വാദ്യകലാകാരന്മാർ മുതൽ ബലൂൺ കച്ചവടക്കാരെ വരെ ബാധിക്കുന്ന പ്രശ്നമായിരുന്നു.ഉത്സവങ്ങളും വേലകളും പൂരവും നന്നായിട്ട് നടത്താൻ സാധിക്കണം

സന്നിധാനത്ത് എത്തിയപ്പോഴാണ് കോടതിയുടെ ഉത്തരവ് അറിഞ്ഞത്.എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ നന്ദിയുണ്ട്. പട മൃഗസ്നേഹികൾക്ക് ഇതൊരു പാഠമാവട്ടെ.സന്നദ്ധ സംഘടനകളുടെ വരുമാന സ്ത്രോതസിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗവർണർമെന്‍റിന്‍റെ കീഴിലുള്ളതാണ് കൊച്ചിൻ ഗുരുവായൂർ മലബാർ ദേവസ്വങ്ങൾ
അവർ മനസുകൊണ്ട് പൂരപ്രമേകിളുടെ കൂടെയായിരുന്നു.ഗുരുവായൂർ ദേവസ്വം എടുത്ത തീരുമാനം സ്വാഭാവികമാണ്.അവർ ഒരു ചട്ടക്കൂടിൽ നിൽക്കുന്നവരാണ്.കേരളത്തിൽ ആനകളെ പ്രദർശിപ്പിക്കുന്നതല്ല.അതൊരു എഴുന്നള്ളിപ്പ് ആണ്, ഒരു പ്രൗഡിയാണ്.ഹൈക്കോടതി തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button