Uncategorized

മഞ്ചേരിയിൽ 3 പേർ, എടവണ്ണയിൽ ഇന്നോവ കാറുമായി 2 പേർ, മലപ്പുറത്ത് വൻ ഇടപാട്; മെത്താംഫിറ്റമിനുമായി 5 പേർ അറസ്റ്റിൽ

മലപ്പുറം: ക്രസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ മലപ്പുറത്ത് വൻ രാസലഹരി വേട്ട. മൂന്ന് കേസുകളിലായി എക്സൈസ് 313 ഗ്രാമോളം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന രണ്ട് യുവാക്കളെ 250 ഗ്രാം മെത്താംഫിറ്റമിനുമായാണ് എക്സൈസ് സംഘം പിടികൂടിയത്. തിരൂർ കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് (29 വയസ്സ്), ഏറനാട് വെട്ടിക്കാട്ടിരി സ്വദേശി അമൽ അഷ്റഫ് (25വയസ്സ്) എന്നിവരാണ് പിടിയിലായത്.

മറ്റൊരു കേസിൽ എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗങ്ങളും മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷും പാർട്ടിയും എടവണ്ണയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ 10.390 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ഇന്നോവ കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശികളായ മുഹമ്മദ് ഹാഷിം, റംസാൻ.കെ.പി എന്നിവരാണ് പിടിയിലായത്. മറ്റൊരു കേസിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം മലപ്പുറം ഐബി ഇൻസ്പെക്ടർ ടി.ഷിജുമോൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷും സംഘവും ചേർന്ന് 52.192 ഗ്രാം മെത്താംഫിറ്റമിനുമായി സുഹൈൽ എന്നയാളെയും പിടികൂടി.

എക്സൈസ് അഡീഷണൽ കമ്മിഷണർ പി.വിക്രമന്‍റെ നിർദ്ദേശാനുസരണം മലപ്പുറം ഐബി എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജു മോന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളും മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെകടർ വി.നൗഷാദിന്‍റ് നേതൃത്വത്തിലുള്ള മഞ്ചേരി റേഞ്ച് പാർട്ടിയും നടത്തിയ സംയുക്തമായ ഓപ്പറേഷനിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വിവധ പരിശോധനകളിൽ എക്സൈസ് ഇൻസ്പെക്ർ (ഗ്രേഡ്) ഒ.അബ്ദുൽ നാസർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ.വിജയൻ, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽദാസ് ,സച്ചിൻ ദാസ്.വി, ഷംനാസ്.സി.ടി, ലിജിൻ.വി, പ്രവീൺ.ഇ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സാജിദ്.കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്.ടി, അനന്തു, സബീർ അലി, വിനിൽ, വനിതാ സിവിൽ ഓഫീസർമാരായ ധന്യ.കെ.പി, ആതിര, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ എം.ഉണ്ണികൃഷ്ണൻ, അബ്ദുറഹ്മാൻ.കെ.സി എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button