Uncategorized

‘മതിയായ വാഹനങ്ങളില്ല, ഗതാഗത നിയമലംഘനം തടയുന്നതിൽ പരിമിതിയുണ്ട്’; MVD ഉദ്യോഗസ്ഥരുടെ സംഘടന

സംസ്ഥാനത്തെ ഗതാഗത നിയമലംഘനം തടയുന്നതിൽ പരിമിതികൾ അറിയിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ കുറിപ്പ്. സേഫ് കേരള പദ്ധതിയിൽ ഉള്ളത് മൂന്നിലൊന്നു ഉദ്യോഗസ്ഥർ മാത്രം. വകുപ്പിൽ മതിയായ വാഹനങ്ങളില്ല. ഡീസൽ അടിക്കാൻ ഫണ്ടില്ലാത്തത് പ്രവർത്തനങ്ങൾക്ക് തടസമെന്നും കുറിപ്പ്. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആണ് കുറിപ്പ് ഇറക്കിയത്.എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തന്നെ വാഹനമോടിക്കേണ്ട ഗതികേടെന്നും ചെല്ലാൻ പ്രിന്റിങ്ങിനും ഡെസ്പാച്ചിങ്ങിനും ആളില്ലെന്നും സംഘടനയുടെ കുറിപ്പ്. കോടതി നടപടികൾക്ക് മറ്റു വകുപ്പുകളിലേത് പോലെയുള്ള സംവിധാനമില്ല. എഐ ചെല്ലാനുകൾ കുന്നുകൂടുന്നതും കാര്യക്ഷമതയെ ബാധിക്കുന്നു. നിരത്തുകളിലെ പരിശോധനകുറയാൻ കാരണം ഇവയെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ കുറിപ്പിൽ വ്യക്താക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button