Uncategorized
ആദിവാസി വിഭാഗത്തിൽപ്പെട്ട മധ്യവയസ്കനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
വയനാട് കൂടൽകടവിൽ ആദിവാസിയായ മധ്യവയസ്കനെ കാറിനൊപ്പം വലിച്ചിഴച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾ പിടിയിൽ. പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവരാണ് നേരത്തെ കേസിൽ പിടിയിലായിരുന്നത്.