Uncategorized
കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു
കേളകം: ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു. കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കിടപ്പുരോഗികളായ ഇരുപതോളം കുടുംബങ്ങൾക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തത്.
20 എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങുന്ന കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ 10 വർഷമായി നിരവധി മാതൃക പ്രവർത്തനങ്ങൾ നടത്തി വരികയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് എല്ലാ മാസവും, വിശേഷപ്പെട്ട ദിനങ്ങളിൽ അർഹരായ മറ്റു കുടുംബങ്ങൾക്കും പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തിവരാറുണ്ട്. ജീ മനോജ്, ബാഹുലേയൻ, അനന്തൻ, ടോമി പുളിക്കകണ്ടത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തത്.