Uncategorized

തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണങ്ങള്‍; പലയിടത്തും ഫെന്‍സിങ് പ്രാരംഭഘട്ടത്തില്‍; വനംവകുപ്പിന് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക്

വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വനവകുപ്പിന് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിന് മെല്ലെ പോക്ക്. ബജറ്റില്‍ വകയിരുത്തിയ 48 കോടിയില്‍ 21 കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചത്. പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഉള്‍പ്പെടെ വനം വകുപ്പ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.സംസ്ഥാനത്ത് ദിനംപ്രതി മനുഷ്യവന്യജീവി സങ്കര്‍ഷങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണ് ബജറ്റില്‍ നീക്കി വെച്ച ഫണ്ട് പോലും വനം വകുപ്പിന് ലഭിക്കാത്ത സാഹചര്യം വരുന്നത്. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 48 കോടി രൂപയില്‍ ഇത് വരെ അനുവദിച്ചത് 21.82 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചു നല്‍കിയത്. തുക വൈകുന്നേരത്തില്‍ സാമ്പത്തിക പ്രതിസന്ധി എന്ന പതിവ് ന്യായം തന്നെയാണ് ധനവകുപ്പ് ഉന്നയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി വനം വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. മിക്കതും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ മെല്ലപ്പോക്ക് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button