വിവാദ ഹിജാബ് നിയമം താൽകാലികമായി പിൻവലിച്ച് ഇറാൻ
വെള്ളിയാഴ്ച പ്രാബല്യത്തിൽ വരാനിരുന്ന വിവാദപരമായ ‘ഹിജാബ് നിയമം’ താൽകാലികമായി പിൻവലിച്ച് ഇറാൻ ഭരണകൂടം. നിയമത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഏറ്റവും പുതിയ തീരുമാനം.മുടി, കൈത്തണ്ട, കാലുകൾ എന്നിവ പൂർണ്ണമായി മറക്കാത്ത സ്ത്രീകൾക്കും പെൺകുട്ടികൾക്കും പിഴ 15 വർഷം വരെ നീണ്ട ജയിൽ ശിക്ഷ, അതുപോലെ തന്നെ ആദ്യ നിയമലംഘനത്തിന് 800 ഡോളറും രണ്ടാമത്തെ കുറ്റത്തിന് 1,500 ഡോളർ പിഴയും അവരുടെ ബിസിനസുകൾ ബാൻ ചെയ്യൽ എന്നിവ ഉൾപ്പെടെ കർശനമായ ശിക്ഷകളാണ് ഈ നിയമം നിർദ്ദേശിച്ചിരുന്നത്. 2023 സെപ്റ്റംബറിലാണ് ഇറാൻ പാർലമെൻ്റ് ബില്ലിന് അംഗീകാരം നൽകിയത്. ഇതേ തുടർന്ന് ഇറാനില്‍ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്.