യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂർ നരിതൂക്കിൽ ബിൽഡിങ്ങിൽ വച്ചാണ് ജീവിതശൈലി-വൃക്ക ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചത്. യു.എം.സി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ വൈസ് പ്രസിഡന്റ് സൈമൺ മേച്ചേരി സ്വാഗതം പറയുകയും യു.എം.സി ജില്ലാ വൈസ് പ്രസിഡന്റ് കെ എം ബഷീർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് രജീഷ് എം, ജോ.സെക്രട്ടറി സനിൽ കാനത്തായി, യൂത്ത് വിംഗ് പ്രസിഡന്റ് സുജീഷ് ആര്യപള്ളി, വനിതാ വിംഗ് പ്രസിഡന്റ് ദിവ്യ സ്വരൂപ് എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ച് സംസാരിച്ചു. തുടർന്ന് തലശ്ശേരിയിലെ ഹെൽത്ത് കോച്ച് സുരേഷ് ബാബു, ഹെൽത്ത് കൺസൾട്ടന്റ് ഷിബിൻ ഗോപാൽ എന്നിവർ ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകി. വർക്കിംഗ് പ്രസിഡണ്ട് വി.കെ വിനേശൻ നന്ദി അറിയിച്ചു സംസാരിച്ചു.