പേരാവൂർ മാരത്തൺ ശനിയാഴ്ച നടക്കും
പേരാവൂർ: കാനറാ ബാങ്ക് പേരാവൂർ മാരത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച രാവിലെ ആറിന് നടക്കുന്ന മാരത്തണിൽ ഇതിനകം 5200-ലധികം പേർ രജിസ്ട്രർ ചെയ്തതായും ഉത്തരമലബാറിൽ പേരാവൂർ മാരത്തോൺ ഒന്നാം സ്ഥാനത്തെത്തിയതായും ഭാരവാഹികൾ പറഞ്ഞു.
ആറാമത് പേരാവൂർ മാരത്തണിന്റെ ജഴ്‌സി വിതരണോദ്ഘാടനം പഞ്ചായത്തംഗം രാജു ജോസഫ് കാനറ ബാങ്ക് മാനേജർ ജെൻസൺ സാബുവിന് കൈമാറി നിർവഹിച്ചു. പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ് , സെക്രട്ടറി എം.സി.കുട്ടിച്ചൻ , തങ്കച്ചൻ കോക്കാട്ട് , ഡോ.ജോളി ജോർജ് , കെ.ഹരിദാസ് , കെ.വി.ദേവദാസ് , യു.ആർ.രഞ്ജിത എന്നിവർ സംസാരിച്ചു.
മാരത്തണിന്റെ ഭാഗമായി വ്യാഴം , വെള്ളി ദിവസങ്ങളിൽ സ്‌പോർട്‌സ് കാർണിവൽ നടക്കും.വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ ഫൺ ഗെയിമുകൾ , 6.30ന് വോളിബോൾ പ്രദർശന മത്സരം . എട്ട് മണി മുതൽജില്ലാതല വടംവലി മത്സരം. വെള്ളിയാഴ്ച നാലു മണി മുതൽ വിവിധ ഫൺ ഗെയിമുകൾ , അഞ്ച് മണിക്ക് പെനാൽട്ടി ഷൂട്ടൗട്ട് .
6.30ന് ജിമ്മി ജോർജ് അവാർഡ് ജേതാക്കളായ ഒളിമ്പ്യൻ എം.ശ്രീശങ്കറിനും അബ്ദുള്ള അബൂബക്കറിനും ഫുട്‌ബോൾ താരം ഐ.എം.വിജയൻ അവാർഡ് കൈമാറും. ഏഴിന് പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഓഫീസിന്റെയും ഗുഡ് എർത്ത് ചെസ് കഫെയുടെയും ഉദ്ഘാടനവും ഐ. എം. വിജയൻ നിർവഹിക്കും.
7.30ന് കേരള സംസ്ഥാന ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പി. ഇ.ശ്രീജയൻ ഗുരുക്കളുടെ നേതൃത്വത്തിൽ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി ടീമിന്റെ കളരിപ്പയറ്റ് ഫ്യൂഷൻ.
ശനിയാഴ്ച രാവിലെ കാനറ ബാങ്ക് പേരാവൂർ മാരത്തൺ. പുലർച്ചെ അഞ്ചിന് റിപ്പോർട്ടിങ്ങ് , 5.30ന് സുംബ വാമപ്പ് ഡാൻസ് , 5.45ന് സൈക്കിൾ റേസ് , ആറു മണിക്ക്10.5 കിലോമീറ്റർ മാരത്തൺ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംബ്ലാനിയിലും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജും ഫ്‌ളാഗ് ഓഫ് ചെയ്യും.7.30ന് വീൽ ചെയർ റേസ് , 7.40ന് റോളർ സ്‌കേറ്റിങ്ങ് . 7.45ന് മൂന്നര കിലോമീറ്റർ ഫാമിലി ഫൺ റൺ സണ്ണി ജോസഫ് എം.എൽ.എയും ഫ്‌ളാഗ് ഓഫ് ചെയ്യും. എട്ട് മണിക്ക് പ്രഭാത ഭക്ഷണം, 8.30ന് സമ്മാനദാനം.