Uncategorized
മുല്ലപ്പെരിയാറിൽ വിട്ടുവീഴ്ച്ചയില്ലെന്ന് തമിഴ് നാട്; ജലനിരപ്പ് കൂട്ടണമെന്ന് മന്ത്രി, വെള്ളം ‘152 അടി ആക്കണം’
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്നാടിൻ്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് മറുപടി. തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പ്രതികരണം.