Uncategorized

ചലച്ചിത്ര മേളയിൽ മാലിന്യ പരിപാലന സന്ദേശവുമായി കേരള ഖര മാലിന്യ പരിപാലന പദ്ധതി

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിൽ മാലിന്യ പരിപാലന സന്ദേശവുമായി കേരള ഖര മാലിന്യ പരിപാലന പദ്ധതി. മേളയുടെ പ്രധാന വേദികളിൽ ഒന്നായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഇൻഫർമേഷൻ കിയോസ്കിൽ വ്യത്യസ്തവും ആകർഷണീയവുമായ ഗെയിമുകൾ നടത്തിയാണ് ബോധവത്കരണം.

മാലിന്യം വേർതിരിക്കുന്നതെങ്ങനെ, ഓരോ മാലിന്യവും സംസ്കരിക്കുന്ന രീതികൾ തുടങ്ങിയ വിവരങ്ങൾ ആളുകളിൽ എത്തിക്കുന്നതിന് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ ഗെയിമുകൾ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോപാരഡൈം ആണ് ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് അവബോധമുണ്ടാക്കുന്നതിനായി ഗെയിമുകൾ രൂപകല്പന ചെയ്തത്. നിരവധി പേരാണ് ഇതിനോടകം കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഇൻഫർമേഷൻ കിയോസ്ക് സന്ദർശിച്ചത്. ഗെയിമുകളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button