മഞ്ഞുമ്മല്‍ ബോയ്‍സ് ഇംപാക്‍റ്റ്, ചിദംബരത്തിന്റെ സംവിധാനത്തില്‍ ഹിന്ദിയിലെ ആ ഹിറ്റ് നടൻ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ സംവിധായകനാണ് ചിദംബരം. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ വമ്പൻ വിജയം സംവിധായകൻ എന്ന നിലയില്‍ ചിദംബരത്തെ രാജ്യമൊട്ടാകെ പ്രിയപ്പെട്ടവനാക്കിയിരുന്നു. നിലവില്‍ ചിദംബരം ഒരു പരസ്യ ചിത്രം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിന്റെ അനില്‍ കപൂറാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ വേഷമിടുന്നത്.
ചിദംബരത്തിന്റെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. സംവിധായകൻ ചിദംബരം ജാനേമൻ സിനിമയ്‍ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നാണ് രാജ്യമൊട്ടാകെയുള്ള അഭിപ്രായങ്ങള്‍. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിദംബരം എത്തിച്ചിരിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍ തീവ്രമായ സിനിമാ അനുഭവമായി മാറിയിരിക്കുന്നു.