Uncategorized

മരങ്ങളെ സ്‌നേഹിച്ച മുത്തശ്ശി; പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു

പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു. 80 വയസ്സായിരുന്നു. മുപ്പതിനായിരത്തിലധികം മരങ്ങള്‍ വച്ചുപിടിപ്പിച്ചതിലൂടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്. അങ്കോളയിലെ ഹൊന്നാലി ഗ്രാമത്തില്‍ ആയിരുന്നു അന്ത്യം. 2021ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

മരങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച തുളസി ഗൗഡയെ രാജ്യം ആദരവോടെ വൃക്ഷ മാതാ എന്നാണ് വിളിച്ചിരുന്നത്. ഹാലാക്കി ഗോത്രത്തിലെ അംഗമാണ് തുളസി ഗൗഡ. ഉത്തര കര്‍ണാടകയിലെ അങ്കോള താലൂക്കിലെ ഹൊന്നാലി ഗ്രാമത്തില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്. 2021ല്‍ പദ്മശ്രീ നേടുമ്പോഴും തന്റെ ഗോത്രത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ച് നഗ്നപാദയായി തുളസി പുരസ്‌കാരമേറ്റുവാങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button