Uncategorized

വേൾഡ് ആയുർവേദ കോൺഗ്രസിൽ കണ്ണൂർ സ്വദേശികൾ അവതരിപ്പിച്ച പ്രബന്ധത്തിന് അംഗീകാരം

കേളകം: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൽ കണ്ണൂരിൽ നിന്ന് കേരളത്തിൻ്റെ പ്രതിനിധികളായി പങ്കെടുത്തവർ അവതരിപ്പിച്ച പ്രബന്ധത്തിന് അംഗീകാരം. കളരിഗുരുക്കന്മാർ കൂടിയായ പവിത്രൻ ഗുരുക്കളും സക്കറിയ ഗുരുക്കളും അവതരിപ്പിച്ച പ്രബന്ധ വിഷയത്തിനാണ് ലോക നിലവാരത്തിലുള്ള അംഗീകാരം ലഭിച്ചത്. ഈ അംഗീകാരം കണ്ണൂർ ജില്ലയ്ക്കും അതുപോലെ തന്നെ കേരളത്തിൻ്റെ തനത് വിദ്യകൾക്കും കിട്ടിയ അവിസ്മരണീയമായ അംഗീകാരമായാണ് കണക്കാക്കുന്നത്. ഇവരെക്കൂടാതെ സന്ദീപ് വൈദ്യർ, സദാനന്ദൻ വൈദ്യർ, കാനായി നാരായണൻ ഗുരുക്കൾ, വി. വി. ശിവദാസൻ വൈദ്യർ തുടങ്ങിയവരും ഈ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button