Uncategorized
ഇന്ത്യയുടെ തകര്‍ച്ചയില്‍ ആശ്വാസമായി ബ്രിസ്‌ബേനില്‍ മഴ! റിഷഭ് പന്തും മടങ്ങി, സ്റ്റാര്‍ക്കിന് രണ്ട് വിക്കറ്റ്
ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മഴയുടെ കളി. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നാലിന് 48 എന്ന നിലയില്‍ എത്തുമ്പോഴാണ് മഴയെത്തിയത്. രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. വിരാട് കോലി (3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. കെ എല്‍ രാഹുല്‍ (21) ക്രീസിലുണ്ട്. രോഹിത് ശര്‍മയാണ് (0) അദ്ദേഹത്തിന് കൂട്ട്. ബ്രിസ്ബേനില്‍ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 445ല്‍ ഒതുക്കിയിരുന്നു ഇന്ത്യ. നേരത്തെ, ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ തിളങ്ങിയത്. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101), അലക്സ് ക്യാരി (70) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.