Uncategorized

സോണിയ​യുടെ പക്കലുള്ള നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചുതരണം, രാഹുല്‍ ഇടപെടണമെന്ന് നെഹ്റു മെമ്മോറിയൽ ലൈബ്രറി

ദില്ലി: സോണിയ ​ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധിക്ക് കത്ത്. നെഹ്റു മെമോറിയൽ ലൈബ്രറി ഭരണസമിതി അം​ഗവും അഹമ്മദാബാദ് സ്വദേശിയായ ചരിത്രകാരനുമായ റിസ്വാൻ കാദ്രിയാണ് രാഹുലിന് കത്തയച്ചത്.നെഹ്റു എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ തുടങ്ങിയവർക്കയച്ച കത്തുകൾ ലൈബ്രറിക്ക് തിരിച്ചു നൽകാനോ, കോപ്പികൾ ലഭ്യമാക്കാനോ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്.നെഹ്റു മെമോറിയൽ ലൈബ്രറിക്ക് കൈമാറിയിരുന്ന രേഖകളിൽനിന്നും 2008ൽ സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കത്തുകൾ തിരിച്ചെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button