Uncategorized
‘എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടാവുന്ന സാഹചര്യം’; റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയവരുടെ ശബ്ദരേഖ പുറത്ത്
റഷ്യൻ സേനയുടെ സമ്മർദത്തിൽ യുദ്ധമുഖത്തേക്ക് പോകുന്ന മലയാളികളുടെ നിസ്സഹായവസ്ഥ വിവരിക്കുന്ന ശബ്ദരേഖ പുറത്ത്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന ആശങ്കയാണ് തൃശൂർ സ്വദേശികളായ ബിനിലും ജെയിനും പങ്കുവയ്ക്കുന്നത്. കൂലിപ്പട്ടാളത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ഊർജിത ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നത് .
ജെയിനിന്റെയും ബിനിന്റെയും മോചനത്തിന്റെ അനിവാര്യത വെളിവാക്കുന്ന ശബ്ദ രേഖയാണ് പുറത്തുവന്നത്.കൂടുതൽ സൈനിക വിന്യാസത്തോടെ യുദ്ധം ശക്തമാക്കുകയാണ് റഷ്യ. ഇതിൻറെ ഭാഗമായാണ് ഇരുവരെയും ഫ്രണ്ട് ലൈൻ ഫൈറ്റേഴ്സ് ആക്കാൻ നീക്കം തുടങ്ങിയത്. യുദ്ധത്തിനു പോകാൻ സജ്ജരായിരിക്കാൻ റഷ്യൻ സൈന്യം നിർദ്ദേശം നൽകി.